
തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ നിയമനടപടികളിലേക്ക് കടന്ന് സംവിധായകനും, ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിലാണ് രഞ്ജിത്തിൻ്റെ നീക്കം.
അദ്ദേഹം എഫ് ഐആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ്. തുടർനടപടികൾ സ്വീകരിക്കുന്നത് പൊലീസിൻ്റെ നീക്കം കൂടി നിരീക്ഷിച്ച ശേഷമായിരിക്കും.
പ്രാഥമിക ഘട്ടത്തിലാണ് അന്വേഷണം. അതിനാൽ, എഫ് ഐ ആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ബംഗാളി നടിയായ ശ്രീലേഖ മിത്രയെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് രഞ്ജിത്ത് രാജി വച്ചത്.