
തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് ഗവർണറായി അധികാരമേൽക്കും. രാവിലെ 10.30ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് മുന്പാകെയാണ് സത്യപ്രതിജ്ഞ നടക്കുക. (Rajendra Vishwanath Arlekar)
നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്നലെയാണ് കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.