
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്. (Rahul mamkootathil)
വോട്ടെടുപ്പ് തീരും വരെ തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും മ്യൂസിയം പോലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് കോടതി ഇളവ് അനുവദിച്ചത്.
. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെ പോലീസ് എതിർത്തിരുന്നു. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും രാഹുലിനെതിരെ വേറെയും കേസുണ്ടെന്ന് കാണിച്ച് മ്യൂസിയം പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്ക് ഇളവ് ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.