

കണ്ണൂർ: പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല രംഗത്തെത്തി(Kannur University). ബി.സി.എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ഇതേ തുടർന്ന് പരീക്ഷ റദ്ദാക്കില്ലെന്നും കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ് കോളജിലെ പരീക്ഷ മാത്രം റദ്ദാക്കാനാണ് തീരുമാനമെന്നും സർവകലാശാല വ്യക്തമാക്കി. മാത്രമല്ല; അൺ എയ്ഡഡ് കോളജുകളിൽ പരീക്ഷാ നടത്തിപ്പിൽ സർവകലാശാലയിൽ നിന്നുള്ള ഒരു പ്രതിനിധിയെ പരീക്ഷ ചുമതലയ്ക്കായി നിയോഗിക്കുമെന്നും സർവകലാശാല വ്യക്തമാക്കി.
പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള മുൻ വർഷ ചോദ്യങ്ങൾ അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകുന്നത് സാധാരണമാണ്. അല്ലാതെ അധ്യാപകർ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർത്തിയിട്ടില്ല. അന്നേ ദിവസം പരീക്ഷയിൽ ഒരു വിദ്യാർത്ഥി കോപ്പി അടിച്ചിരുന്നു. പരീക്ഷയ്ക്ക് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം വിദ്യാർത്ഥിയുടെ കൈയിൽ ഉണ്ടായിരുന്നു. ഒരു പക്ഷെ, സ്ക്വാഡ് അംഗങ്ങളോട് കുട്ടി പറഞ്ഞ മൊഴി തെറ്റിദ്ധരിക്കപ്പെട്ടതാകമെന്നും ഗ്രീൻവുഡ്സ് കോളജ് അധികൃതർ പറഞ്ഞു.