

ചോദ്യപേപ്പർ ചോർച്ച കേസിൽ അധ്യാപകരുടെ വീട്ടിൽ പരിശോധനയുമായി ക്രൈംബ്രാഞ്ച്. എം.എസ് സൊല്യൂഷൻസിലെ അധ്യാപകരുടെ വീട്ടിലാണ് പരിശോധന സംഘടിപ്പിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട് അധ്യാപകർ ഹാജരായിരുന്നില്ല. ഇവർ ഒളിവിലെന്ന് ക്രൈംബ്രാഞ്ച്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയ രണ്ട് അധ്യാപകരുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ ക്രൈംബ്രാഞ്ച് പരിശോധന സംഘടിപ്പിച്ചത്. അതേസമയം ചോദ്യപേപ്പർ ചോർച്ച കേസിൽ ഗൂഢാലോചന കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി അറിയിച്ചു. ഗൂഢാലോചന വകുപ്പ് ചുമത്തിയതിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. അടുത്തമാസം മൂന്നിന് കോടതി വീണ്ടും കേസ് പരിഗണിക്കും.