‘മുനമ്പത്തെ കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും; ആരെയും ഒഴിപ്പിക്കുന്ന നടപടി ഉണ്ടാകില്ല’ ; മുഖ്യമന്ത്രി | Munambam land dispute

വിഷയം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിഷയമായി പരിഗണിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘മുനമ്പത്തെ കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും; ആരെയും ഒഴിപ്പിക്കുന്ന നടപടി ഉണ്ടാകില്ല’ ; മുഖ്യമന്ത്രി | Munambam land dispute
Published on

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ നിയമപരമായ നിലപാട് മാത്രമെ സര്‍ക്കാര്‍ സ്വീകരിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും. അവരെ ഒഴിപ്പിക്കുന്ന നടപടി ഉണ്ടാകില്ല. നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. (Munambam land dispute)

വിഷയം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിഷയമായി പരിഗണിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമപരമായി വിഷയത്തിന്റെ മെറിറ്റില്‍ നിന്നുകൊണ്ട് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു. നിയമപരമായ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിനാണ് കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും- മുഖ്യമന്ത്രി വിശദമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com