‘വയനാട് വന്യജീവി ആക്രമണം പാർലമെൻ്റിൽ ഉന്നയിച്ചതാണ്, മുന്നിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഉണ്ട്’: പ്രിയങ്ക ഗാന്ധി | Priyanka Gandhi in Wayanad

ഒരു സങ്കീർണ്ണമായ സാഹചര്യമാണിതെന്നും, കേന്ദ്രം, സംസ്ഥാന സർക്കാർ എന്നിവരിൽ നിന്നും കൂടുതൽ ഫണ്ട് ആവശ്യമാണെന്നും പ്രിയങ്ക പറഞ്ഞു.
‘വയനാട് വന്യജീവി ആക്രമണം പാർലമെൻ്റിൽ ഉന്നയിച്ചതാണ്, മുന്നിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഉണ്ട്’: പ്രിയങ്ക ഗാന്ധി | Priyanka Gandhi in Wayanad
Published on

വയനാട് : ജില്ലയിലെ വന്യജീവി ആക്രമണത്തെക്കുറിച്ച് പാർലമെൻ്റിൽ ഉന്നയിച്ചതാണെന്നും, ഇനിയും ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും പറഞ്ഞ് വയനാട് എം പി പ്രിയങ്ക ഗാന്ധി.(Priyanka Gandhi in Wayanad )

ഒരു സങ്കീർണ്ണമായ സാഹചര്യമാണിതെന്നും, കേന്ദ്രം, സംസ്ഥാന സർക്കാർ എന്നിവരിൽ നിന്നും കൂടുതൽ ഫണ്ട് ആവശ്യമാണെന്നും പറഞ്ഞ പ്രിയങ്ക, ഇക്കാര്യത്തിൽ പാർലമെൻ്റിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നും അറിയിച്ചു.

മുന്നിൽ തദ്ദേശ തെരഞ്ഞെടുപ്പും, അത് കഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പും ഉണ്ടെന്നും, നമ്മൾ കൂടുതൽ ഒരുങ്ങി നിൽക്കേണ്ടതായുണ്ടെന്നും പറഞ്ഞ അവർ, അടിസ്ഥാന പ്രശ്നങ്ങൾ തൻ്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. നമുക്ക് ഒരുമിച്ച് പരിഹാരം കണ്ടെത്താമെന്നാണ് അവർ പറഞ്ഞത്.

പ്രിയങ്ക 3 ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് വയനാട്ടിലെത്തിയത്. നാളെയാണ് അവർ തിരികെപ്പോകുന്നത്. കോൺഗ്രസ് ബൂത്ത് നേതാക്കന്മാരുടെ സംഗമത്തിലും പ്രിയങ്ക പങ്കെടുക്കും.

Related Stories

No stories found.
Times Kerala
timeskerala.com