
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി പ്രിയങ്കാഗാന്ധി വയനാട്ടിലെത്തി. തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായാണ് പ്രിയങ്കയെത്തിയത്.( Priyanka Gandhi in Wayanad )
പ്രിയങ്ക ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. വയനാട്ടിൽ പ്രിയങ്കയുടെ ആദ്യ പരിപാടി ഉച്ചയ്ക്ക് ബത്തേരി നിയോജക മണ്ഡലത്തിലെ മീങ്കടിയിൽ നടക്കുന്ന കോർണർ യോഗമാണ്.
തുടർന്ന് 2.30 ന് മാനന്തവാടി നിയോജക മണ്ഡലത്തിലെ പണമരത്തും, വൈകിട്ട് 4.30ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലും പ്രിയങ്ക പ്രസംഗിക്കും.
ചൊവ്വാഴ്ച്ച രാവിലെ 9.30ന് തിരുവമ്പാടിയിലെ ഈങ്ങാപ്പുഴ, 12.30ന് ഏറനാട്ടിലെ തെരട്ടമ്മൽ, വൈകിട്ട് മൂന്നിന് വണ്ടൂരിലെ മമ്പാട്, 4 30ന് നിലമ്പൂരിലെ ചുങ്കത്തറ എന്നിവിടങ്ങളിൽ പ്രിയങ്ക സംസാരിക്കും.
വിവിധ യോഗങ്ങളിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.