
ഡൽഹി: പ്രധാനമന്ത്രി പദത്തിൽ നിന്ന് വിരമിക്കുമോയെന്ന ചോദ്യങ്ങൾ അപ്രസക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടിയിലാണ് പ്രധാനമന്ത്രി പദത്തിൽ നിന്ന് ഉടനെ വിരമിക്കില്ലെന്ന സന്ദേശം മോദി നൽകിയത്. പ്രധാനമന്ത്രി പദത്തിൽ ഇത് തൻറെ മൂന്നാമത്തെ ഊഴമേ ആയിട്ടുള്ളൂവെന്ന് പറഞ്ഞ മോദി ഏറെക്കാലം രാജ്യത്തിൻറെ വികസനത്തിനായി താനുണ്ടാകുമെന്നും പറഞ്ഞു.
ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധിയെ അദ്ദേഹം പരിഹസിച്ചു. വിദേശ കാര്യത്തെക്കുറിച്ച് പറഞ്ഞാലേ പക്വതയുണ്ടെന്ന് തെളിയിക്കാനാകൂവെന്ന് ചിലർ കരുതുന്നുവെന്നും വിദേശ കാര്യത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇവർ വായിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. താൻ പറയുന്നത് ശശി തരൂരിനോടല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഷ്ട്രപതിയെ അപമാനിക്കുന്നത് നിരാശ കാരണമാണെന്നും കുറ്റപ്പെടുത്തി.