

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ പ്രതി റിജോ ആന്റണി കവർച്ച നടത്തിയ കൃത്യമായ ആസൂത്രണത്തോടെയെന്ന് തൃശൂർ റൂറൽ എസ്പി. കൊള്ളയ്ക്ക് ദിവസങ്ങൾ മുൻപേ പ്രതി ബാങ്കിലെത്തി സാഹചര്യം മനസിലാക്കി. ബാങ്കിൽ ആളില്ലാത്ത സമയം പ്രതി മനസിലാക്കിയിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചെന്ന് റൂറൽ എസ്പി പറഞ്ഞു.
ബാങ്ക് കൊള്ളക്ക് ശേഷം പ്രതി പല വട്ടം തവണ വസ്ത്രം മാറിയിരരുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. മോഷണത്തിനെത്തിയപ്പോൾ സ്കൂട്ടറിന് റിയർ വ്യൂ മിറർ ഇല്ലായിരുന്നു. മോഷ്ടിച്ചതിന് ശേഷം സിസിടിവിയെ വെട്ടിയ്ക്കാൻ കടന്നു കളയുന്നതിനിടെ റിയർവ്യൂ മിറർ വെച്ചുവെന്നും പ്രതി ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റായിരുന്നുവെന്നും തൃശൂർ റൂറൽ എസ്പി പറഞ്ഞു.