‘കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ’: കലിയടങ്ങാതെ പ്രശാന്ത് | Prasanth IAS posts on FB

‘കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ’: കലിയടങ്ങാതെ പ്രശാന്ത് | Prasanth IAS posts on FB

കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെയായി പ്രശാന്ത് സമൂഹ മാധ്യമത്തിലൂടെ വിമർശനങ്ങൾ നടത്തിയിരുന്നു.
Published on

തിരുവനന്തപുരം: വീണ്ടും സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് കൃഷി വകുപ്പ് സെപ്ഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് ഐ എ എസ്. അദ്ദേഹത്തിൻ്റെ പരിഹാസം പ്രമുഖ സിനിമയിലെ ഡയലോഗ് പങ്കുവച്ചു കൊണ്ടാണ്.(Prasanth IAS posts on FB )

കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ എന്നാണ് പുതിയ പരാമർശം. അതോടൊപ്പം കളപറിക്കാനുള്ള യന്ത്രത്തിൻ്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെയായി പ്രശാന്ത് സമൂഹ മാധ്യമത്തിലൂടെ വിമർശനങ്ങൾ നടത്തിയിരുന്നു. ഇത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ടും നൽകിയിരുന്നു. പ്രശാന്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് പുതിയ പോസ്റ്റ്.

പ്രശാന്തിൻ്റെ പോസ്റ്റിൻ്റെ പൂർണ്ണരൂപം

കർഷകനാണ്‌…

കള പറിക്കാൻ ഇറങ്ങിയതാ…

ഇന്ത്യയിലെ റീപ്പർ, ടില്ലർ മാർക്കറ്റ്‌ മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടർ, സോളാർ ഓട്ടോ, ഹൈഡ്രോപോണിക്സ്‌, ഹാർവസ്റ്റർ, പവർ വീഡർ, വളം, വിത്ത്‌-നടീൽ വസ്തുക്കൾ- എനിവയുടെ മാർക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലർ നെറ്റ്‌വർക്ക്‌, ഫിനാൻസ്‌ ഓപ്ഷനുകൾ..

ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു!

#ടീം_കാംകോ

#കൃഷിസമൃദ്ധി

#നവോധൻ

Times Kerala
timeskerala.com