
തിരുവനന്തപുരം: ആത്മകഥാ വിവാദത്തിലെ പോസ്റ്റുകൾ പിൻവലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഡിസി ബുക്ക്സിന് വക്കീൽ നോട്ടീസയച്ചു. (E.P. Jayarajan)
തെരഞ്ഞെടുപ്പ് ദിനത്തിൽ പിഡിഎഫ് പുറത്തുവിട്ടത് രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകാൻ എന്നും വക്കീൽനോട്ടീസിൽ പറയുന്നു. ആത്മകഥ എന്ന പേരിൽ വിശദാംശങ്ങൾ പുറത്തുവിട്ടു. ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധംചെയ്യാൻ. പുറത്തുവന്നത് താൻ എഴുതിയതല്ല.
ഡിസി ബുക്ക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗം പിൻവലിക്കണം. എല്ലാ പോസ്റ്റുകളും പിൻവലിച്ച് മാപ്പുപറയണമെന്നും ഇ.പി.യുടെ നോട്ടീസിൽ ആവശ്യപ്പെടുന്നു. അഡ്വ. കെ. വിശ്വൻ മുഖേനയാണ് ജയരാജൻ ഡിസി ബുക്ക്സിന് വക്കീൽ നോട്ടീസ് അയച്ചത്.