
വയനാട്: ഉപതെരഞ്ഞെടുപ്പുകളുടെ പോളിംഗ് സമയം അവസാനിച്ചു. 71 ശതമാനത്തിന് മുകളിലേക്കാണ് ചേലക്കരയിലെ പോളിംഗ് നീങ്ങിക്കൊണ്ടിരിക്കുന്നത്. (Kerala Bye-Election)
ആറിന് ശേഷവും ചേലക്കരയിലെ ബൂത്തുകളിൽ നീണ്ട ക്യൂവാണ് കാണാൻ സാധിക്കുന്നത്. നിലവിൽ ടോക്കൺ നൽകിയാണ് ആളുകളെ വരിയിൽ നിർത്തിയിരിക്കുന്നത്. അതേസമയം വയനാട്ടിലെ പോളിംഗ് കുത്തനെ ഇടിഞ്ഞു. 63.59 ശതമാനമാണ് വയനാട്ടിൽ ഇതുവരെ പോൾ ചെയ്ത വോട്ടുകൾ.