
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍ ആരംഭിക്കും. ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധന നടത്തുക. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകും. (Police-MVD joint inspection)
സ്പീഡ് റഡാറുകള്‍, ആല്‍ക്കോമീറ്ററുകള്‍ എന്നിവയുമായി എല്ലാ ഹൈവേ പൊലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും.റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. എല്ലാ സംസ്ഥാന പാതകളിലും ചെറുറോഡുകളിലും AI ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശ തയ്യാറാക്കാന്‍ ട്രാഫിക് IG ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി ബോധവത്കരണം നടത്തും.