
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിന്റെ മുൻകൂർ ജാമ്യം തടയാൻ നടപടിയുമായി പൊലീസ്. ചോദ്യം ചെയ്യലിനോടും അന്വേഷണത്തോടും സിദ്ദീഖ് സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസ് നീക്കം. ഇനി കോടതി വഴി നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സിദ്ദീഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സുപ്രിംകോടതിയെ സമീപിക്കും. അന്വേഷണത്തോട് സിദ്ദീഖ് സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കും. ഇന്ന് ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സിദ്ദീഖിനെ വിട്ടയച്ചു.
പരാതിക്കാരിക്കെതിരായ വാട്ട്സ്ആപ്പ് രേഖകൾ ഹാജരാക്കുമെന്ന് വ്യക്തമാക്കിയിരുന്നു സിദ്ദീഖ്, 2016-17 കാലത്തെ ഫോൺ, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്നാണ് ഇന്ന് മൊഴി നൽകിയത്. പരാതിക്കാരിയുമായി ഇതുവരെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട താരം ഇന്ന് ബാങ്ക് രേഖകൾ മാത്രമാണ് ഹാജരാക്കിയത്. ഇ