

തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തിൽ ഡിഎംകെയ്ക്കെതിരെ വിമർശനവുമായി വിജയ്. ഡിഎംകെ എപ്പോഴും ഫാസിസം എന്ന് മാത്രം പറഞ്ഞു നടക്കുന്നുവെന്നും ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുന്നുവെന്നും വിജയ്‌യുടെ വിമർശനം. ഡിഎംകെ കുടുംബാധിപത്യ പാർട്ടി എന്നും വിജയ് വിമർശിച്ചു.
അവർ ഫാസിസം കാട്ടുമ്പോൾ നിങ്ങൾ പക്ഷപാതം കാട്ടുന്നുവെന്നും വിജയ് ഉന്നയിച്ച വിമർശനം. പണത്തിനു വേണ്ടി കൂടിയ കൂട്ടമല്ല ടിവികെയെന്ന് വിജയ്. ട്രോളുകളിലൂടെയും കളിയാക്കലിലൂടെയും ഈ ശക്തിയെ വീഴ്ത്താം എന്ന് കരുതരുത്. 2026 ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അങ്കത്തിനായി ഒരു തീയതി കുറിക്കും അന്ന് തമിഴ്ജനത ഒന്നായി TVK ചിഹ്നത്തിൽ വോട്ട് ചെയ്യും എന്ന് വിജയ് വ്യക്തമാക്കി. വിഭജന ശക്തികളും അഴിമതിക്ക് കൂടെ നിക്കുന്നവരും ഒരുപോലെ എതിരാളികളാണെന്ന് വിജയ് സമ്മേളനത്തിൽ പറഞ്ഞു.