കമ്പമലയ്ക്ക് തീയിട്ടത് പഞ്ചാരക്കൊല്ലി സ്വദേശി; വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പിടികൂടി | Wayanad Wildfire

fire
Published on

കൽപറ്റ: വയനാട് കമ്പമലയിൽ വനത്തിന് തീയിട്ടയാളെ പിടിയിലാക്കി. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് അറസ്റ്റിലായത്. ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 12 ഹെക്ടറിലധികം പുൽമേടാണ് തീപിടുത്തത്തെ തുടർന്ന് കത്തിനശിച്ചത്. തീപിടുത്തം സ്വാഭാവികമല്ലെന്നും സംഭവത്തിൽ ദുരൂഹതയുള്ളതായും വനംവകുപ്പ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

അതേ സമയം ഇയാള്‍ എന്തിനാണിത് ചെയ്തതെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തത കിട്ടിയിട്ടില്ല. പിടിയിലായ സുധീഷിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com