‘കള്ളത്തരത്തിൽ വോട്ട് തിരുകിക്കയറ്റിയ ഒരാൾ പോലും ധൈര്യപൂർവം വന്ന് വോട്ട് ചെയ്ത് പോകില്ല’: ഡോ. പി സരിൻ | Palakkad by-elections 2024

പാലക്കാടിൻറേത് ശരിയുടെയും സത്യത്തിൻ്റെയും തീരുമാനമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്
‘കള്ളത്തരത്തിൽ വോട്ട് തിരുകിക്കയറ്റിയ ഒരാൾ പോലും ധൈര്യപൂർവം വന്ന് വോട്ട് ചെയ്ത് പോകില്ല’: ഡോ. പി സരിൻ | Palakkad by-elections 2024
Published on

പാലക്കാട്: ഇത്തവണത്തെ തെരഞ്ഞെടുപ്പ് ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ശീലങ്ങൾക്കും മറുപടി നൽകുമെന്ന് പറഞ്ഞ് ഉപതരെഞ്ഞടുപ്പ് നടക്കുന്ന പാലക്കാട്ടെ ഇടത് സ്വതന്ത്രൻ പി സരിൻ.(Palakkad by-elections 2024 )

പാലക്കാടിൻറേത് ശരിയുടെയും സത്യത്തിൻ്റെയും തീരുമാനമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും സരിൻ കൂട്ടിച്ചേർത്തു.

കള്ളത്തരത്തിൽ വോട്ട് തിരുകിക്കയറ്റിയ ഒരാൾ പോലും ധൈര്യപൂർവം വന്ന് വോട്ട് ചെയ്ത് പോകില്ലെന്നും, പാലക്കാട്ടെ ജനം ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും പറഞ്ഞ അദ്ദേഹം, പാലക്കാടിന് നല്ലത് തോന്നുമെന്നും വ്യക്തമാക്കി.

പാലക്കാട്ടെ ജനങ്ങളുടെ മനസ് തനിക്കൊപ്പം ഉണ്ടെന്നാണ് സരിൻ പറഞ്ഞത്. ഇത്തവണത്തേത് ജനങ്ങൾ കൂട്ടത്തോടെ അറിഞ്ഞു ചെയ്യുന്ന വോട്ടായി മാറുമെന്നും, അഞ്ചു ശതമാനം പോളിംഗ് പോലും കുറയില്ലെന്നും പറഞ്ഞ അദ്ദേഹം, ഒന്നര ലക്ഷത്തിന് മുകളില്‍ വോട്ട് പോള്‍ ചെയ്യപ്പെടുമെന്നും വ്യക്തമാക്കി.

കള്ളവോട്ടാരോപണത്തിലെ പരാതി കാര്യമാക്കുന്നില്ലെന്നും, കളക്ടർ ഇരട്ടവോട്ടിനെതിരെ സ്വീകരിച്ച നടപടി നല്ലതാണെന്നും സരിൻ പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com