
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ഇന്ന് നിശബ്ദ പ്രചാരണം. ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണം തിങ്കളാഴ്ച വൈകുന്നേരം അവസാനിച്ചു. ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിൻ, ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ എന്നിവരാണ് പ്രധാനമായും ജനവിധി തേടുന്നത്. (Palakkad by-election)
മൂന്നു മുന്നണികളുടെയും ആയിരക്കണക്കിന് പ്രവർത്തകരാണ് കലാശക്കൊട്ടിൽ പങ്കെടുത്തത്. പാലക്കാടൻ പോരാട്ടത്തിന്റെ വീറും വാശിയുമുള്ള കാഴ്ചകളാണ് കൊട്ടിക്കലാശത്തിൽ കാണാൻ സാധിച്ചത്.
1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര് സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര് 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര് 18-19 വയസ്സുകാരും 780 പേര് ഭിന്നശേഷിക്കാരും നാലു പേര് ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.