പഹൽഗാം ഭീകരാക്രമണം; 26 വിനോദസഞ്ചാരികൾക്ക് സ്മാരകം നിർമ്മിക്കാനൊരുങ്ങി ജമ്മു കശ്മീർ സർക്കാർ | Pahalgam terror attack

അബ്ദുള്ള മന്ത്രിസഭ ചൊവ്വാഴ്ച പഹൽഗാമിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്
Pahalgam terror attack
Published on

പഹൽഗാം: 2025 ഏപ്രിൽ 22 ന് പഹൽഗാമിൽ ഭീകരർ വിനോദ സഞ്ചാരികൾക്ക് മേൽ നിറയൊഴിച്ചു സംഭവത്തിൽ കൊല്ലപ്പെട്ട 26 വിനോദസഞ്ചാരികളുടെ സ്മരണയ്ക്കായി ഒരു സ്മാരകം നിർമ്മിക്കാൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ സർക്കാർ ചൊവ്വാഴ്ച തീരുമാനിച്ചു(Pahalgam terror attack).

അബ്ദുള്ള മന്ത്രിസഭ ചൊവ്വാഴ്ച പഹൽഗാമിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. വിനോദസഞ്ചാരികളെ നാട്ടിലേക്ക് തിരിച്ചയക്കാൻ കഴിയാത്തതിൽ സർക്കാരിന് നാണക്കേടുണ്ടെന്നും ഈ ചിന്ത വളരെക്കാലം വേട്ടയാടുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു. തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകരുമായുള്ള ആശയവിനിമയത്തിനിടെയാണ് അബ്ദുള്ള ഇക്കാര്യം വ്യക്തമാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com