
ചെന്നൈ: പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് മേൽ നിറയൊഴിച്ച ഭീകരർ ശ്രീലങ്കയിലേക്ക് കടന്നുവെന്ന സംശയത്താൽ നടത്തിയ പരിശോധന വിഫലം(Pahalgam terror attack). അസാധാരണമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ശ്രീലങ്കൻ സുരക്ഷാ സേന വ്യക്തമാക്കി.
ഇന്ന് 11.59-ന് കൊളംബോയിലെത്തിയ വിമാനത്തിൽ ആറു ഭീകരർ ശ്രീലങ്കയിലേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 'ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശ്രീലങ്കൻ എയർലെെൻസ് വിമാനത്തിൽ (യുഎൽ 122-ാം നമ്പർ) കർശന പരിശോധന നടന്നത്. ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം പോലീസും ശ്രീലങ്കൻ സുരക്ഷാസേനയും സംയുക്തമായാണ് പരിശോധന നടത്തിയത്.