പഹൽഗാം ഭീകരാക്രമണം: ഭീകരർ ശ്രീലങ്കയിലെത്തിയെന്ന് സംശയം; വിമാനത്താവളങ്ങളിൽ കർശന പരിശോധന | Pahalgam terror attack

ഇവർ ചെന്നൈയിൽനിന്ന് കൊളംബോയിൽ എത്തിയതായാണ് റിപ്പോർട്ട്
pahalgam
Published on

ചെന്നൈ: പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് മേൽ നിറയൊഴിച്ചു ഭീകരർ ശ്രീലങ്കയിൽ എത്തിയതായി സൂചന(Pahalgam terror attack). ആറു ഭീകരരാണ് ഇന്ന് 11.59-ന് കൊളംബോയിലെത്തിയ വിമാനത്തിൽ ശ്രീലങ്കയിലേക്ക് കടന്നതെന്നാണ് വിവരം.

ഇവർ ചെന്നൈയിൽനിന്ന് കൊളംബോയിൽ എത്തിയതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് 'ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ' ശ്രീലങ്കൻ എയർലെെൻസ് വിമാനത്തിൽ (യുഎൽ 122-ാം നമ്പർ) കർശന പരിശോധന നടക്കുന്നു. പോലീസും സുരക്ഷാസേനയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരമാണ് പരിശോധന തുടരുന്നതെന്ന് ശ്രീലങ്കൻ എയർലൈൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com