എംടിക്ക് പത്മ വിഭൂഷണ്‍, പിആര്‍ ശ്രീജേഷിനും, ഡോ: ജോസ് ചാക്കോയ്ക്കും, നടി ശോഭനയ്ക്കും പത്മ ഭൂഷണ്‍; ഐഎം വിജയന് പത്മശ്രീ; പദ്മ പുരസ്കാരങ്ങളിൽ തിളങ്ങി കേരളം | Padma Awards

എംടിക്ക് പത്മ വിഭൂഷണ്‍, പിആര്‍ ശ്രീജേഷിനും, ഡോ: ജോസ് ചാക്കോയ്ക്കും, നടി ശോഭനയ്ക്കും പത്മ ഭൂഷണ്‍; ഐഎം വിജയന് പത്മശ്രീ; പദ്മ പുരസ്കാരങ്ങളിൽ തിളങ്ങി കേരളം | Padma Awards

Published on

ന്യൂഡല്‍ഹി: 2025ലെ പത്മ പുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ എംടിവാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നൽകി ആദരിച്ചു. ഹോക്കി താരം പിആര്‍ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്മവിഭൂഷണ്‍ ലഭിച്ചു. നടി ശോഭനയ്ക്ക് പത്മഭൂഷണ്‍. കേരളത്തിന്റെ അഭിമാന ഫുട്‌ബോള്‍ താരം ഐഎം വിജയനും ഡോ. കെ ഓമനക്കുട്ടിക്കും പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.

ദുവ്വൂര്‍ നാഗേശ്വര്‍ റെഡ്ഡി, റിട്ട. ജസ്റ്റിസ് ശ്രി ജഗദീഷ് സിങ് ഖെഹാര്‍, കുമുദിനി രജനീകാന്ത് ലഖിയ, ലക്ഷ്മി നാരായണ സുബ്രഹ്മണ്യം, മരണാനന്തബഹുമതിയായി ഒസാമു സുസുക്കി, ശാരദാ സിന്‍ഹ എന്നിവര്‍ക്കാണ് പത്മ വിഭൂഷണ്‍ പ്രഖ്യാപിച്ചത്.

ബീഹാര്‍ മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്കും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മുരളി മനോഹറിനും പത്മഭൂഷണ്‍ മരണാന്തര ബഹുമതിയായി നല്‍കും. നടന്‍ നന്ദമൂരി ബാലകൃഷ്ണ, നടന്‍ അജിത്, പങ്കജ് പട്ടേല്‍, പങ്കജ് ഉദാസ് ഉള്‍പ്പടെ 19 പേരാണ് പത്മ ഭൂഷണ് അർഹരായത്.

തമിഴ്നാട്ടലെ വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 113 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. പത്മ പുരസ്‌കാര ജേതാക്കളുടെ മുഴുവന്‍ പട്ടികയും ഇന്നുതന്നെ പുറത്തുവിടുമെന്നാണ് വിവരം.

Times Kerala
timeskerala.com