
ലൊസാഞ്ചലസ്: 97-ാമത് ഓസ്കര് പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചു. മികച്ച സഹനടനുള്ള അവാര്‍ഡ് കീറൻ കുൽക്കിന്‍ സ്വന്തമാക്കി. ദ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കീറൻ കുൽക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
റോബര്‍ട്ട് ബ്രൗണി ജൂണിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം ഫ്ലോ എന്ന ചിത്രം നേടി.
മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്കാരം അനോറയുടെ രചന നടത്തിയ ഷോണ്‍ ബേക്കറിന് ലഭിച്ചു. മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്കാരം ഇറാനിൽ നിന്നുള്ള ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രം സ്വന്തമാക്കി. മികച്ച കോസറ്റിയൂം ഡിസൈര്ക്കുള്ള പുരസ്കാരം പോള്‍ ടേസ്വെല്ല് നേടി. പതിവുപോലെ ലോസാഞ്ചല്‍സിലെ ഡോള്‍ബി തീയറ്ററിലാണ് ചടങ്ങ് നടക്കുന്നത്.