

രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ നയം പ്രഖ്യാപിച്ച് നടൻ വിജയ്. 'ഒരു കുലം ഒരു ദൈവം' എന്നതാണ് വിജയ്‌യുടെ പാർട്ടിയുടെ നയം. പാർട്ടിയുടെ പ്രവർത്തനം സാമൂഹ്യ നീതിയിൽ ഊന്നിയായിരിക്കുമെന്ന് വിജയ് പറഞ്ഞു. സ്ത്രീ സമത്വത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും മൂന്നിൽ ഒന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകുമെന്നും വിജയ് അറിയിച്ചു.
തമിഴ്നാട്ടിൽ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയമാണ് വിജയ് പ്രഖ്യാപിച്ചത്. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. സിനിമയിൽ നിന്നും വന്ന് മുഖ്യമന്ത്രിമാരായ എൻടിആറിനെയും എംജിആറിനെയും വിജയ് പ്രസംഗത്തിൽ പരാമര്‍ശിച്ചു.എന്‍റെ കരിയറിന്‍റെ ഉന്നതിയിൽ നിന്നും നിങ്ങൾക്കായി ഞാൻ ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു.