
ന്യൂഡല്‍ഹി: ടാറ്റ ട്രസ്റ്റ് ചെയർമാൻ സ്ഥാനത്തേക്ക് രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി അദ്ദേഹത്തിൻ്റെ അർദ്ധ സഹോദരൻ നോയല്‍ ടാറ്റയെ തെരഞ്ഞെടുത്തു. തീരുമാനമുണ്ടായത് ഇന്നു ചേര്‍ന്ന ടാറ്റ ബോര്‍ഡ് ട്രസ്റ്റിൻ്റെ യോഗത്തിലാണ്.( Noel Tata)
ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ് ടാറ്റ ഗ്രൂപ്പിൻ്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിലെ ഓഹരികളുടെ ഭൂരിഭാഗവും.
ഇത് ആകെയുള്ള അറുപത് ശതമാനം വരും.
സമീപകാലത്ത് നോയൽ ട്രസ്റ്റിനുള്ളിലെ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിരുന്നു. ടാറ്റ ഗ്രൂപ്പിന് ആറ് ഭൂഖണ്ഡങ്ങളിലായി 100ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.