

തിരുവനന്തപുരം:ഭക്ഷ്യ വകുപ്പ് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മഞ്ഞ, പിങ്ക് കാർഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് അറിയിച്ചു.( No need to repeat mustering for yellow and pink ration card holders)
ഇത് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മസ്റ്ററിങ് നടത്തിയവർക്കും ബാധകമാണ്. ഒരേ സമയം തന്നെ ഒരു കുടുംബത്തിലെ എല്ലാവരും എത്തി മസ്റ്ററിങ് നടത്തണമെന്നില്ല.
മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡിലെ 47 ലക്ഷത്തോളം പേരാണ് മസ്റ്ററിങ് നടത്തിയതെന്നാണ് കണക്ക്. ഒക്ടോബര്‍ 8ന് മുന്‍പ് തന്നെ ഈ വിഭാഗത്തിലെ 1.53 കോടി അംഗങ്ങളുടെ മസ്റ്ററിങ് പൂർത്തിയാക്കുന്നതായിരിക്കും.
കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം സൗജന്യ റേഷന്‍ ലഭിക്കുന്നവരുടെ ഇ കെ വൈ സി അപ്‌ഡേഷന്‍ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കുക എന്നതാണ്.