ഇന്ത്യയിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ചിട്ടില്ല: ആരോഗ്യമന്ത്രാലയം | No Monkeypox Affected in India

ഇന്ത്യയിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ചിട്ടില്ല: ആരോഗ്യമന്ത്രാലയം | No Monkeypox Affected in India

എം പോക്സ് സംശയിച്ച യുവാവിൻ്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി
Published on

ന്യൂഡൽഹി: ഇന്ത്യയിൽ ആർക്കും മങ്കി പോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം. എം പോക്സ് സംശയിച്ച യുവാവിൻ്റെ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുകയാണ്. ( No Monkeypox Affected in India)

എന്നിരുന്നാലും, ജാഗ്രതയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾ വിട്ടുവീഴ്ച്ച ചെയ്യരുതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വിദേശത്ത് നിന്നെത്തിയ യുവാവിനാണ് മങ്കി പോക്സ് ബാധ സംശയിച്ചിരുന്നത്. എന്നാൽ, ഇയാളുടെ ആരോഗ്യനില തൃപ്തികരമായിരുന്നു.

രോഗവ്യാപനം സ്ഥിരീകരിച്ച സ്ഥലത്ത് നിന്നെത്തിയ യുവാവിനെ കൂടുതൽ നിരീക്ഷണത്തിനായി ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ഫലം നെഗറ്റീവ് ആവുകയായിരുന്നു.

മങ്കിപോക്‌സ് അഥവാ വാനരവസൂരി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമാണ്.

Times Kerala
timeskerala.com