
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് മരണം. കഴിഞ്ഞ ദിവസം മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 24കാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് (Nipah death in Malappura). പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ചുപേർ ചികിത്സയിലാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി.
ബെംഗളൂരുവിൽ പഠിക്കുന്ന വണ്ടൂർ നടുവത്ത് സ്വദേശിയായ 24 കാരൻ കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. കടുത്ത പനി കാണാമായിരുന്നു യുവാവ് ചികിത്സ തേടിയിരുന്നത്. നിപ വൈറസ് സംശയിച്ചതിനെ തുടർന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ ബാധ സംശയിച്ചിരുന്നു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം കൂടി വന്നതോടെയാണ് നിപ സ്ഥിരീകരിച്ചത്.