
മലപ്പുറത്ത് നിപ ബാധിച്ച് യുവാവ് മരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളില്‍ പ്രോട്ടോകോള്‍ അനുസരിച്ചുള്ള നിയന്ത്രങ്ങള്‍ ഏർപ്പെത്തും. ഈ വാര്‍ഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നു ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയില്‍ പൊതുവെ ജാഗ്രത വേണമെന്നും മുന്‍കരുതലിന്റെ ഭാഗമായി എല്ലാവരും മാസ്‌ക് ഇടണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.