
മലപ്പുറത്തെ നിപ്പ കേസിൽ സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. കഴിഞ്ഞ ദിവസം 175 പേർ ആയിരുന്നു സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ലഭിച്ച കണക്ക് അനുസരിച്ച് 225 പേർ ആണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇതിൽ തന്നെ ഹൈ റിസ്ക് വിഭാഗത്തിൽ 32 പേർ ആണ് ഉള്ളത്. ഇന്ന് മൂന്ന് ഫലങ്ങൾ അറിയാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. അതെ സമയം മങ്കി പോക്സ് ലക്ഷണങ്ങളുള്ള ഒരാളും നിരീക്ഷണത്തിലാണ്. ദുബായിൽ നിന്നെത്തിയ വ്യക്തിയിലാണ് മങ്കി പോക്സിന്റെ ലക്ഷണങ്ങൾ കണ്ടത്. ഇതിന്റെ ഫലവും ഉടൻ തന്നെ അറിയാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.