നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; ഒരുമാസത്തിനകം യമൻ പ്രസിഡന്റിന്റെ അനുമതി നടപ്പാക്കും | Nimisha Priya’s death sentence

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; ഒരുമാസത്തിനകം യമൻ പ്രസിഡന്റിന്റെ അനുമതി നടപ്പാക്കും | Nimisha Priya’s death sentence
Published on

യെമനിലെ ജയിലിലുള്ള മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും. യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനുള്ളിൽ നടപ്പാക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിതോടെയാണ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയിരിക്കുന്നത്.

"സേവ് നിമിഷ" കമ്മിറ്റിയിൽ നിന്ന് പണത്തിൻ്റെ രണ്ടാം ഗഡു കിട്ടിയില്ല എന്നതും, കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തിന്റ വിശ്വസ്ഥൻ ഷെയ്ഖ് ഹുസൈൻ അബ്ദുല്ല അൽ സുവാദിക്ക്‌ ചർച്ചകൾക്കായി നിയമപരമായ അധികാരം ലഭിച്ചില്ല എന്നതാണ് തടസത്തിന് രണ്ടു കാരണങ്ങളായി വന്നത്. ആദ്യ ഗഡുവായി 19871 ഡോളറിന്റെ ചെക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി കഴിഞ്ഞ ജൂലൈ നാലിന് അഭിഭാഷകനു കൈമാറിയിരുന്നു. ആകെ 40,000 യുഎസ് ഡോളറാണു ചർച്ചകൾ ആരംഭിക്കാൻ വേണ്ടിയിരുന്നത്. രണ്ട് ​ഗഡുക്കളായാണ് ഇത് നൽകേണ്ടിയിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com