
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം ആചാരപ്രകാരം ഇന്ന് സംസ്കരിക്കും. അദ്ദേഹത്തെ സമാധിയിരുത്തുന്നതിന് വേണ്ടി കുടുംബം പുതിയ കല്ലറയൊരുക്കിയിട്ടുണ്ട്.(Neyyattinkara Gopan Swami samadhi case )
നേരത്തെ പോലീസ് പൊളിച്ച കല്ലറയുടെ അരികിൽ തന്നെയാണ് ഇതും. സമാധി ഇരുത്തുന്നതിനായി ഇതിൽ കല്ലും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ സമാധിക്ക് നൽകിയിരിക്കുന്ന പേര് 'ഋഷിപീഠം' എന്നാണ്.
വിപുലമായ ചടങ്ങുകളാണ് കുടുംബം ഒരുക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്നും ഉച്ചയ്ക്ക് 12 മണിയോടെ നാമജപ ഘോഷയാത്രയായി ഗോപൻ സ്വാമിയുടെ മൃതദേഹം വീട്ടിലെത്തിക്കും. ശേഷം, പൊതുദർശനം കഴിഞ്ഞ് വൈകീട്ട് മൂന്നിനും നാലിനും ഇടയ്ക്ക് മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ മഹാസമാധിയായി സംസ്ക്കാരം നടത്തും.
അതേസമയം, മൊഴിയിലെ വൈരുധ്യങ്ങൾ കണക്കിലെടുത്ത് ഗോപൻ സ്വാമിയുടെ കുടുംബത്തെ പോലീസ് വീണ്ടും ചോദ്യംചെയ്യും.