
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം സംബന്ധിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിൻ്റെ കൂടുതൽ വിശദാംശങ്ങളാണ് ഇതിൽ പറയുന്നത്.(Neyyattinkara Gopan Swami samadhi case )
അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ആന്തരികാവയവങ്ങൾ അഴുകിയ നിലയിൽ ആയിരുന്നുവെന്ന് പറയുന്ന റിപ്പോർട്ടിൽ, തലയിലും ചെവിക്ക് പിന്നിലും ചതവുകൾ ഉണ്ടെന്നും സൂചിപ്പിക്കുന്നു.
എന്നാൽ ആഴത്തിലുള്ള മുറിവുകളോ, ക്ഷതങ്ങളോ ശരീരത്തിൽ ഇല്ലെന്നും ഇതിൽ പറയുന്നു. ഉദരത്തിൽ അസ്വഭാവികമായ ഗന്ധമില്ലെന്നും, ചെറുകുടലടക്കമുള്ള അവയവങ്ങൾ അഴുകിയ നിലയിൽ ആയിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മരണകാരണം വ്യക്തമാക്കണമെങ്കിൽ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വരണമെന്നും, ഇതിനായി എല്ലാ ഭാഗത്ത് നിന്നുമുള്ള സാമ്പിളുകളും ശേഖരിച്ച അയച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചാര നിറത്തിലുള്ള പൊടിയും പരിശോധനയ്ക്കയച്ചു.