
ന്യൂഡൽഹി: പുതിയ ആദായ നികുതി ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ബില്ലിൽ വ്യവസ്ഥകൾ ലഘൂകരിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രി പറഞ്ഞത്.(New Income Tax Bill)
നികുതി ഘടന ലഘുവാക്കിയെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് മാർച്ച് 10 വരെ ലോക്സഭ പിരിഞ്ഞു. ബിൽ അവതരിപ്പിച്ചത് പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ്.
പുതിയ ബില്ല് 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. നിയമമായി കഴിഞ്ഞാലുള്ള പേര് ആദായ നികുതി നിയമം എന്നായിരിക്കും. ബില്ല് അവതരിപ്പിച്ചിരിക്കുന്നത് സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലാണ് എന്നാണ് നിർമല സീതാരാമൻ വ്യക്തമാക്കിയത്.
ഈ ബില്ല് 6 പതിറ്റാണ്ടിലേറെ പഴക്കമുള്ള ആദായനികുതി നിയമത്തിൻ്റെ സങ്കീര്‍ണതകള്‍ ലഘൂകരിച്ച് ലളിതവും ഹ്രസ്വവുമാക്കാനുള്ളതാണ്. 238 വകുപ്പുകൾ ഇതിൽ കൂടുതലായുണ്ട്. എങ്കിലും, പേജുകളുടെ എണ്ണം കുറവാണ്.