
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18ആയി. മരിച്ചവരില്‍ ഒന്‍പത് സ്ത്രീകളും അഞ്ച് കുട്ടികളും നാല് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. 15 മൃതദേഹങ്ങള്‍ എല്‍എന്‍ജെപി ആശുപത്രിയിലും മൂന്ന് മൃതദേഹങ്ങള്‍ ലേഡി ഹാര്‍ഡിങ് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. (Kumbh rush triggers stampede at Delhi station)
കുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്ക് പോകാനെത്തിയ യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കാണ് അപകടത്തിലേക്ക് നയിച്ചത്. അപകടത്തില്‍ മരിച്ചവരെല്ലാം കുംഭമേളയ്ക്ക് പോകാനായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയവരാണ്. ഇന്നലെ രാത്രി 10 മണിയോടെ പ്ലാറ്റ്‌ഫോം നമ്പര്‍ 13, 14, 15ലാണ് വന്‍തിരക്ക് അനുഭവപ്പെട്ടത്. അപകടത്തില്‍ റെയില്‍വേ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി ലെഫ്റ്റനന്റ് ഗവര്‍ണര്‍. അനുശോചിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചു.