
ആലപ്പുഴ: എഴുപതാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജേതാവായി കാരിച്ചാൽ ചുണ്ടൻ. ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലില്‍ ഫോട്ടോഫിനിഷിലാണ് കാരിച്ചാല്‍ ചുണ്ടന് ഒന്നാമത്തെത്തിയത്. ഹീറ്റ്സില്‍ 4.14.35 മിനിറ്റ് സമയം കുറിച്ചാണ് കാരിച്ചാല്‍ ഫൈനലിലെത്തിയത്. (nehru trophy boat 2024 karichal won)
കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെ 0.5 മൈക്രോ സെക്കൻഡുകൾക്കു പിൻതള്ളിയാണ് കാരിച്ചാൽ നെഹ്റുട്രോഫിയിൽ മുത്തമിട്ടത്. വിബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന് രണ്ടാമതെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതായും നാലാമതായും ഫിനിഷ് ചെയ്തു. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ അഞ്ചാംകിരീടവും കാരിച്ചാൽ ചുണ്ടന്റെ പതിനാറാം കിരീടവുമാണിത്.