
കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു (Kannur ADM Naveen Babu suicide). ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. റിപ്പോർട്ട് ഇതിന് മുൻപ് ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ പരാമർശം വന്നിട്ടുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് പറഞ്ഞതെന്നു ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണർ എ ഗീത ഐഎഎസിന്റെ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. പമ്പുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ മനഃപൂർവം വൈകിപ്പിച്ചെന്ന കണ്ടെത്തലുകളും റിപ്പോർട്ടിൽ ഇല്ല.