
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ജോ ബൈഡന്റെ വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. (Narendra Modi held a meeting with Joe Biden)
ക്വാഡ് ഉച്ചകോടിയിലും യുഎൻ കോൺക്ലേവിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ എത്തിയത്. പല നയതന്ത്ര വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി എന്നാണ് സൂചന. റഷ്യ- ഉക്രൈൻ യുദ്ധമുൾപ്പെടെ ചർച്ചയായെന്നാണ് വിവരം. അമേരിക്കയിൽ എത്തിയ മോദി മൂന്ന് ദിവസമാണ് ഇവിടെ തുടരുക.
അതിനിടെ അമേരിക്കയിൽ എത്തുന്ന മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരത്തെ അറിയിച്ചിരുന്നു. വിൽമിംഗ്ടണിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കുശേഷം ഇന്ന് പ്രധാനമന്ത്രി ന്യൂയോർക്കിലേയ്ക്ക് പോകും. അവിടെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. തുടർന്ന് 23ന് യുഎൻ കോൺക്ലേവിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് തിരിക്കും.