
തിരുവനന്തപുരം: തൻ്റെ സസ്പെൻഷൻ നടപടിയോട് പ്രതികരിച്ച് എൻ പ്രശാന്ത് ഐ എ എസ്. അദ്ദേഹം പറഞ്ഞത് സസ്പെന്‍ഷന്‍ ഉത്തരവ് കൈയില്‍ കിട്ടിയ ശേഷം തുടര്‍ നടപടികളെക്കുറിച്ച് അറിയിക്കാമെന്നാണ്. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(N Prasanth about his suspension )
ഇത് ജീവിതത്തിൽ ആദ്യമായി കിട്ടിയ സസ്‌പെൻഷൻ ആണെന്നും, ബോധപൂർവ്വം ചട്ടം ലംഘിച്ചിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം, എന്തെങ്കിലും പറഞ്ഞാൽ കോർണർ ചെയ്യുന്നത് ശരിയല്ലെന്നും, ചെന്ന് വാറോല കൈപ്പറ്റട്ടെയെന്നും കൂട്ടിച്ചേർത്തു.
കുറേക്കാലം സ്‌കൂളിലും, കോളേജിലും, 5 കൊല്ലം ലോ കോളേജിലും പഠിച്ചിട്ട് കിട്ടാത്ത സാധനമാണ് സസ്പെൻഷനെന്നും, തനിക്ക് കേട്ടുകേൾവി മാത്രമേയുള്ളൂവെന്നും പറഞ്ഞ പ്രശാന്ത്, ഡോക്യുമെൻ്റ് നോക്കിയിട്ട് ന്യായമായത് പറയാമെന്നും പ്രതികരിച്ചു.
ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ലെന്നാണ് താൻ കരുതുന്നതെന്നും, 'മാടമ്പിള്ളിയിലെ ചിത്തരോഗി' എന്നത് ഭാഷാപ്രയോഗമാണെന്നും പറഞ്ഞ അദ്ദേഹം, അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ റൈറ്റ് റ്റു എക്‌സ്പ്രസ് ആണെന്നും, എല്ലാരെയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്നും വിമർശിച്ചു. സർക്കാരിനെയും സർക്കാർ നയങ്ങളെയും വിമർശിക്കരുതെന്ന് ചട്ടത്തിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യം പറയാൻ പ്രത്യേക സാഹചര്യമൊന്നും വേണ്ടെന്ന് പറഞ്ഞ പ്രശാന്ത്, പ്രത്യേക അജണ്ട വയ്ക്കുന്നതിനെ ഓവർ ഹൈപ്പ് ചെയ്യരുതെന്നും ആവശ്യപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയം തനിക്ക് പറ്റിയതാണെന്ന് നിങ്ങൾക്ക് തോന്നുണ്ടോയെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചത്.