

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. പതറി വീണ സ്വേച്ഛാധിപതി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കാൻ ഞങ്ങൾ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് യൂനുസ് പറഞ്ഞതായി സർക്കാർ നടത്തുന്ന ബിഎസ്എസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. (Sheikh Hasina)
ഇടക്കാല സർക്കാരിന്റെ 100 ദിവസം പൂർത്തിയാകുന്ന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യൂനുസ് ഇക്കാര്യം പറഞ്ഞത്. മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ തന്റെ സർക്കാർ എല്ലാവിധ ശ്രമങ്ങളും തുടരുകയാണെന്നും ഓരോ കൊലപാതകത്തിനും ഞങ്ങൾ നീതി ഉറപ്പാക്കുമെന്നും യൂനുസ് പറഞ്ഞു