

പത്തനംതിട്ട: ശബരിമല തീർത്ഥാടനം സംബന്ധിച്ച് എരുമേലിയിലെ സൗകര്യങ്ങൾ വർധിപ്പിച്ച് സർക്കാർ.(KSRTC- Sabarimala )
ഇതിൻ്റെ ഭാഗമായി പാർക്കിങ് സൗകര്യം വിപുലീകരിക്കുന്നതായിരിക്കും. എരുമേലി ഡിപ്പോയിൽ നിന്നുള്ള കെ എസ് ആർ ടി സി സർവ്വീസുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 20 ആയാണ് വർധിപ്പിച്ചിരിക്കുന്നത്.
എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ കഴിഞ്ഞ കാലങ്ങളിലുണ്ടായ പോരായ്മകൾക്ക് പരിഹാരം കാണുന്നതിനുള്ള പ്രവർത്തനങ്ങളും വിലയിരുത്തി.
എരുമേലിയിൽ റവന്യൂ വകുപ്പ് ഭവനനിർമ്മാണ ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ആറരയേക്കർ സ്ഥലം ശുചിമുറി സൗകര്യമുൾപ്പെടെ സജ്ജമാക്കി നൽകും. കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ഏർപ്പാടാക്കുകയും, മാലിന്യ സംസ്ക്കരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പും, ശുചിത്വ മിഷനും പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും.
യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് അറിയിച്ചത് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നാണ്. അവലോകന യോഗത്തിൽ പങ്കെടുത്തത് മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ്, എം എൽ എമാർ എന്നിവരാണ്.