
ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായി നടത്തുന്ന തെരച്ചിൽ നാവിക സേന അവസാനിപ്പിക്കുന്നു. ഷിരൂരിൽ നിന്ന് മടങ്ങുകയാണെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തെരച്ചിലിനായി എത്തുമെന്നും നാവിക സേന അറിയിച്ചു. (Mission Arjun; Navy returns from Shirur)
നിലവിൽ നാവികസേനയുടെ കോ-ഓർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിംഗ് കമ്പനിക്ക് നൽകി. ഇനി നാവികസേനയെ ആവശ്യം വരുന്നതിന് അനുസരിച്ച് മാത്രം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.