

തിരുവനന്തപുരം: എലപ്പുള്ളി മദ്യനിർമ്മാണ ശാല സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രംഗത്തെത്തി മന്ത്രി എം ബി രാജേഷ്. അതീവ രഹസ്യ സ്വഭാവമുള്ളതെന്ന് പറഞ്ഞ് സതീശൻ പുറത്തുവിട്ട കാബിനറ്റ് നോട്ട് 13 ദിവസങ്ങൾക്ക് മുൻപ് തന്നെ documents.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.(Minister MB Rajesh against VD Satheesan )
അതിൽ ഒരു രഹസ്യ സ്വഭാവവും ഇല്ലെന്നും, കള്ളത്തരം പൊളിഞ്ഞാലെങ്കിലും പ്രതിപക്ഷ നേതാവിന് അൽപ്പം ജാള്യതയാകാമെന്നും മന്ത്രി പരിഹസിച്ചു. അപവാദം ഭയന്ന് പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രിയുടെ പ്രതികരണം തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു.
കേരളത്തിൽ തന്നെ എഥനോൾ ഉൽപ്പാദിപ്പിച്ചാൽ കർണാടകയിലെ കോൺഗ്രസ് നേതാക്കളുടെ കച്ചവടം ഇടിയുമെന്നതിനാലാണ് പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിക്കുന്നതെന്നും എം ബി രാജേഷ് ആരോപിച്ചു.