അതിർത്തിയിൽ സേനാവിന്യാസം തുടരും; സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാരുടെ യോഗം ഇന്ന് | Military

പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ഏതൊരു ഭീകരപ്രവർത്തനവും യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
army
Published on

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന വൻ സേനാവിന്യാസം തുടരുമെന്ന് ഇന്ത്യ(Military). ഇന്ത്യ പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൈനിക നടപടികളും വെടിവെപ്പും നിർത്താൻ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഡയറക്ടർ ജനറൽമാർ ചേർന്ന ഉഭയകക്ഷിചർച്ചയിലാണ് അതിർത്തിയിലെ സേനാവിന്യാസം തുടരുമെന്ന് അറിയിച്ചത്. ഇന്ന് നടക്കാനിരിക്കുന്ന സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാരുടെ ചർച്ചയിലെ ഇതിന് മാറ്റമുണ്ടാകുമോ എന്ന കാര്യത്തിന് വ്യക്തത ഉണ്ടാകൂ.

അതേസമയം; പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ഏതൊരു ഭീകരപ്രവർത്തനവും യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. പാകിസ്ഥാന് ഐ.എം.എഫിൽ നിന്ന് ലഭിക്കാനിടയുള്ള സഹായധനത്തെ തുടർന്നാണ് ഇന്ത്യയുമായി പാകിസ്താൻ ചർച്ചയ്ക്ക് തയ്യാറായത്. ഇത് സംബന്ധിച്ച തുടർചർച്ചകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് നടക്കുക.

Related Stories

No stories found.
Times Kerala
timeskerala.com