മെഹുല്‍ ചോക്‌സി അറസ്റ്റില്‍; നടപടി ഇന്ത്യയുടെ ആവശ്യത്തെ തുടർന്ന് | Mehul Choksi

മുംബൈ കോടതി 2018-ലും 2021-ലുമായി ഇയാൾക്കെതിരെ രണ്ട് അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു.
Mehul Choksi
Published on

ന്യൂഡല്‍ഹി: ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി(65)യെ ഇന്ത്യയുടെ ആവശ്യത്തെ തുടർന്ന് ബെല്‍ജിയം പോലീസ് കസ്റ്റഡിയിൽ എടുത്തു(Mehul Choksi).

പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇയാൾ ശനിയാഴ്ചയാണ് അറസ്റ്റിലായത്. 13,500 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ ഇയാൾ ഇപ്പോൾ ബെല്‍ജിയം ജയിലിലാണുള്ളത്.

മുംബൈ കോടതി 2018-ലും 2021-ലുമായി ഇയാൾക്കെതിരെ രണ്ട് അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് രേഖപെടുത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com