
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ഡിസി ബുക്സ് ഉടമ രവി ഡി സി. തിരുവനന്തപുരത്ത് എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. ഡിസിയുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയെ ക്ഷണിക്കാനാണ് രവി ഡിസി വന്നത്. പി. ജയരാജൻ്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെ മുഖ്യമന്ത്രിയും സിപിഐഎമ്മും അതി രൂക്ഷമായി വിമർശിച്ചിരുന്നു.
ഇ പി ജയരാജന്റെ ആത്മകഥാ വിഷയത്തിൽ ഡി സിക്കെതിരെ വക്കീൽ നോട്ടീസ് നൽകിയിരുന്നു. ഈ വിഷയത്തിൽ ഇ പി ജയരാജൻ്റെ പരാതിയിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനിടിയിലാണ് ഡി സി രവി സിപിഐഎം സംസ്ഥാന സെക്രട്ടറിയെ സന്ദർശിച്ചിരിക്കുന്നത്.
ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി കൊടുത്തിരുന്നു. ഇനിയും ആത്മകഥ എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.