
ടെഹ്റാൻ: ഇറാനൈൽ ബന്ദർ അബ്ബാസ് തുറമുഖത്ത് ഉഗ്ര സ്ഫോടനംനടന്നു(Iranian port). സ്‌ഫോടനത്തിൽ 4 പേർ കൊല്ലപ്പെടുകയും 562 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പുറത്തു വരുന്ന വിവരം.
നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രയിൽ തുടരുകയാണ്. ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമുണ്ടായ സ്ഫോടനത്തിൽ ഇനിയും മരണ സംഖ്യ ഉയരാനുള്ള സാധ്യതുണ്ട്. പ്രദേശം മുഴുവൻ മനുഷ്യ ശരീരാവശിഷ്ടങ്ങൾ ചിതറി കിടക്കുകയാണ്.
പ്രദേശത്തെ ഒട്ടുമിക്ക കെട്ടിടങ്ങളും തകർന്ന സ്ഥിതിയിലാണുള്ളത്. എന്നാൽ സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ചു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്‌നറോ ഇന്ധന ടാങ്കറോ പൊട്ടിത്തെറിച്ചാകാം സ്ഫോടനം ഉണ്ടായതെന്ന് കരുതുന്നത്. സംഭവത്തിൽ ഇറാൻ പ്രസിഡന്‍റ് അന്വേഷണത്തിന് ഉത്തരവിട്ടു.