

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ്. ഇന്നു വൈകുന്നേരം ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി മഹാദീപാരാധന നടക്കുന്പോൾ പൊന്നന്പലമേട്ടിലാണ് മകരവിളക്ക് തെളിയുന്നത്. മകരജ്യോതിയും സംക്രമനക്ഷത്രവും കണ്ട് ദീപാരാധനയുടെ പുണ്യവും നേടി അയ്യപ്പഭക്തർ മലയിറങ്ങും. (Sabarimala)
മകരവിളക്കിനു മുന്നോടിയായുള്ള ശുദ്ധിക്രിയകൾ ഇന്നലെ പൂർത്തിയായി. 19നു രാത്രി വരെ അയ്യപ്പഭക്തർക്ക് ദർശനമുണ്ടാകും. 20നു രാവിലെ നട അടയ്ക്കുന്നതോടെ ഈവർഷത്തെ മണ്ഡലകാലത്തിനു പരിസമാപ്തിയാകും.