
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ ലാറ്ററല്‍ എന്‍ട്രിയോടനുബന്ധിച്ച് എന്‍ ഡി എയില്‍ ഭിന്നത. സർക്കാർ തീരുമാനത്തെ ജെ ഡി യു, എല്‍ ജെ പി കക്ഷികള്‍ എതിർത്തപ്പോൾ, ടി ഡി പി ഇതിനെ അനുകൂലിച്ചു.
ജെ ഡി യുവിൻ്റെ വാദം സംവരണമടക്കം തടസപ്പെടുമെന്നാണ്. ടി ഡി പി പറഞ്ഞത് ലാറ്ററല്‍ എന്‍ട്രി ഭരണനിര്‍വഹണത്തിൻ്റെ നിലവാരം വര്‍ധിപ്പിക്കുമെന്നാണ്. ജെ ഡി യു വക്താക്കവ് കെ സി ത്യാഗി ലാറ്ററൽ എൻട്രിക്കെതിരെ എതിർപ്പുമായെത്തിയത് തങ്ങൾ രാം മനോഹർ ലോഹ്യയുടെ പിൻഗാമികളാണെന്ന് പറഞ്ഞുകൊണ്ടാണ്.
അദ്ദേഹത്തിൻ്റെ ചോദ്യം നൂറ്റാണ്ടുകളായി സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളോട് മെറിറ്റിനെ കുറിച്ച് പറഞ്ഞാൽ ശരിയാകുമോയെന്നാണ്. ജെ ഡി യു സർക്കാരിൻ്റെ ലാറ്ററൽ എൻട്രിയുമായി ബന്ധപ്പെട്ട ഉത്തരവിനെ ഗൗരവതരമായി തന്നെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.